CLOSE

കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി

Share

ശ്രീനഗര്‍: കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ മന്‍സൂര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്.

ബാരാമുള്ളയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. മന്‍സൂര്‍ അഹമ്മദിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മന്‍സൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാരാമുള്ള ജില്ലയിലെ പഠാനില്‍വെച്ചാണ് ആക്രമണമുണ്ടായത്. ഭീകരരെ കണ്ടെത്താനായി സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണ്. അക്രമികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി പേരാണ് പ്രദേശത്ത് ഭീകരരുടെ വെടിയേറ്റ് മരിച്ചത്.

Leave a Reply

Your email address will not be published.