CLOSE

ഡല്‍ഹി സംഘര്‍ഷം: മുഖ്യ ആസൂത്രകന്‍ പിടിയില്‍

Share

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ മുഖ്യആസൂത്രകന്‍ അന്‍സാര്‍ പിടിയില്‍. 2020ലെ ഡല്‍ഹി കലാപത്തിലും അന്‍സാറിന് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. 15 പേരെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ കുടുംബാംഗങ്ങള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി എത്തി. ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെയായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ എട്ട് പോലീസുകാര്‍ക്കും ഒരു സാധാരണക്കാരനും പരിക്കേറ്റു.

സംഘര്‍ഷ സ്ഥലത്ത് നടന്ന കല്ലേറിനും ഉന്തും തള്ളിലുമാണ് ഇവര്‍ക്ക് പരുക്കേറ്റത്. അന്‍സാറാണ് മുഖ്യപ്രതിയെന്നും ഇയാളുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.