CLOSE

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സ്വന്തം കാര്‍ കത്തിച്ച ബിജെപി നേതാവ് അറസ്റ്റില്‍

Share

ചെന്നൈ: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സ്വന്തം കാര്‍ കത്തിച്ച ബിജെപി നേതാവ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാറാണ് സ്വന്തം കാര്‍ കത്തിച്ചതിന് ശേഷം പോലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കത്തിച്ചത് ഇയാള്‍ തന്നെ എന്ന് തെളിയുകയായിരുന്നു. വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ആരോ കത്തിച്ചുവെന്നാണ് ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാസെക്രട്ടറി സതീഷ് കുമാര്‍ പോലീസിന് നല്‍കിയ പരാതി.

രാഷ്ട്രീയമായ സഹതാപം ഉണ്ടാക്കുക, ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക എന്നിവയായിരുന്നു വ്യാജ പരാതിയുടെ ലക്ഷ്യം.

ബിജെപി നേതാവിന്റെ കാര്‍ അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞ് കത്തിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തില്ല. അയലത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ നേതാവ് കുടുങ്ങി.
കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ കാറിലേക്ക് എന്തോ ഇന്ധനം ഒഴിച്ച ശേഷം കത്തിക്കുന്നതും തുടര്‍ന്ന് തീയാളികാര്‍ കത്തി നശിക്കുന്നതുമാണ് ദൃശ്യങ്ങളില്‍.
കറുത്ത ഷര്‍ട്ട് ധരിച്ച ആളുമായി സതീഷിന് രൂപത്തിലും ശരീരഭാഷയിലുമുള്ള സാമ്യം തിരിച്ചറിഞ്ഞ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published.