CLOSE

ജോലി ചെയ്യുന്നതിനിടെ ലാപ്ടോപ് പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരിക്ക്

Share

കഡപ്പ: ജോലി ചെയ്യുന്നതിനിടെ ലാപ്ടോപ് പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരിക്ക്. 23കാരിയായ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ സുമലതയ്ക്കാണ് പൊള്ളലേറ്റത്. എണ്‍പത് ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലുള്ള മേകവരിപ്പള്ളി ഗ്രാമത്തിലാണ് അപകടം നടന്നത്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുമാസമായി സുമലത വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. എപ്പോഴത്തേയും പോലെ രാവിലെ എട്ട് മണിക്ക് മകള്‍ ജോലിക്ക് ഇരുന്നതായിരുന്നു എന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്‌ടോപ് പൊട്ടിത്തെറിക്കുകയായിരുന്നു. റൂമില്‍ നിന്ന പുക ഉയരുന്നത് ശ്രദ്ധിച്ച് ഓടിയെത്തിയപ്പോള്‍ തീപിടിച്ച കട്ടിലില്‍ മകള്‍ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു. പിന്നീട് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടത്തിന് കാരണമെന്നാണ് സംശയം.

Leave a Reply

Your email address will not be published.