സിര്‍സ: ഹരിയാനയിലെ സിര്‍സയില്‍ വ്യാജ ഇന്ധന നിര്‍മാണ യൂണിറ്റ് കണ്ടെത്തി. ഇവിടെ നിന്നും 75,500 ലിറ്റര്‍ വ്യാജ ഡീസലും, ആറ് ലക്ഷത്തിലധികം രൂപയും പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ടാങ്കര്‍ ഡ്രമ്മുകള്‍, ഡീസല്‍ നോസല്‍ മെഷീനുള്ള യന്ത്രം, ഡീസല്‍ മാറ്റുന്നതിനുള്ള രണ്ട് മോട്ടോറുകള്‍ എന്നിവയും റെയ്ഡില്‍ കണ്ടെടുത്തു. ആദംപൂര്‍ സ്വദേശിയായ സെയില്സ്മാന് ദീപക്, രാജസ്ഥാന് സ്വദേശി രമേഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.
ഇവരില്‍ നിന്ന് 6,11,360 രൂപയും പിടിച്ചെടുത്തു. ഗോഡൗണില്‍ ബേസ് ഓയില്‍, പാരഫിന്‍, മിനറല്‍ ടര്‍പേന്റൈന്‍ ഓയില്‍ എന്നിവ കലര്‍ത്തിയാണ് പ്രതികള്‍ വ്യാജ ഡീസല്‍ തയാറാക്കിയിരുന്നതെന്ന് ഹരിയാന പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ രണ്ടുപേര്‍ക്ക് കൂടി പങ്കുണ്ടെന്നാണ് സൂചന.