CLOSE

280 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്തില്‍ പിടിയില്‍

Share

അഹമ്മദാബാദ്: 280 കോടി രൂപയുടെ ‘ഹെറോയിന്‍’ മയക്കുമരുന്നുമായി, പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും, ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഗുജറാത്ത് തീരത്തിന് സമീപത്തു നിന്നും ‘അല്‍ ഹജ്’ എന്ന പാകിസ്ഥാന്‍ ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒമ്ബതുപേരെ കസ്റ്റഡിയിലെടുത്തു.

ബോട്ടില്‍ 280 കോടി രൂപ വില വരുന്ന ഹെറോയിന്‍ ഉണ്ടായിരുന്നതായും പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന ബോട്ടിനെ ഇന്ത്യന്‍ സേന വളയുകയും കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായുമായിരുന്നു. തുടര്‍ന്ന്, ബോട്ടും അതിലുണ്ടായിരുന്നവരെയും, സേന ഗുജറാത്തിലെ കച്ച് ജില്ലയിലെ ജക്കാവു തുറമുഖത്തെത്തിച്ചു. ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.