ഡല്‍ഹി: പിന്‍വാതില്‍ നിയമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി . സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള പിന്‍വാതില്‍ നിയമനം വെറുപ്പ് ഉളവാക്കുന്നതാണ്. വ്യവസ്ഥകള്‍ പാലിച്ച് സുതാര്യമായ നിയമന നടപടികളാണ് നടത്തേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. എല്‍ഐസിയിലെ പാര്‍ട്ട്ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഹര്‍ജി പരിഗണിച്ചപ്പോളാണ് കോടതിയുടെ നിരീക്ഷണം.11,000 പാര്‍ട്ട്ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഹര്‍ജി കോടതി തള്ളി.