ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്തതിനുള്ള അച്ചടക്ക നടപടിയെന്ന നിലയില്‍ മുതിര്‍ന്ന നേതാവ് കെ.വി തോമസിനെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും നീക്കി. കെപിസിസി നിര്‍വാഹക സമിതിയില്‍ നിന്നും തോമസിനെ ഒഴിവാക്കിയിട്ടുണ്ട്. കെ.വി തോമസിനെതിരെ കടുത്ത നടപടി വേണ്ടെന്ന് എഐസിസി അച്ചടക്ക സമിതി നിര്‍ദേശിച്ചിരുന്നു.
സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അതിനോട് വഴങ്ങിയില്ല. പദവികളില്‍ നിന്ന് തോമസിനെ മാറ്റിനിര്‍ത്താനായിരുന്നു അച്ചടക്ക സമിതി നിര്‍ദേശം. അച്ചടക്ക സമിതി നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചിരുന്നു.