ചെന്നൈ: ഉള്ളി വില കുത്തനെ ഇടിഞ്ഞതോടെ കൃഷിയിടങ്ങളില്‍ നിന്ന് എത്ര വേണമെങ്കിലും പറിച്ചുകൊണ്ടു പോയ്ക്കൊള്ളാന്‍ കര്ഷകന്.
ദിണ്ടിഗല്‍ ജില്ലയിലെ മണപ്പാക്കത്തെ കര്‍ഷകനായ ശിവരാജിയാണ് പ്രഖ്യാപനം നടത്തിയത്.
ഉള്ളിയുടെ മൊത്ത വ്യാപാര വില 14 രൂപയോളമാണ് കുറഞ്ഞത്. വിളവെടുപ്പ് നടത്തി വാഹനം വാടകയ്ക്കെടുത്ത് വിപണിയില്‍ എത്തിക്കണമെങ്കില്‍ ഇതില്‍ കൂടുതല്‍ തുക ആവശ്യമായി വരുമെന്ന് ശിവരാജ് പറഞ്ഞു.
ഉള്ളി വിപണിയില്‍ എത്തിച്ചാല്‍ ഒരേക്കറിന് 20,000 രൂപയാണ് മൊത്ത വ്യാപാരികള്‍ക്ക് ലഭിക്കുക. രണ്ടേക്കറിലാണ് ശിവരാജ് കൃഷി ചെയ്തത്. ശിവരാജിന് 40,000രൂപയാണ് നഷ്ടം വരുന്നത്. ഇത് സൗജന്യമായി നല്കിയാല് അവയല്വാസികള്ക്കെങ്കിലും ഉപകാരപ്രദമാകുമെന്ന് ശിവരാജ് പറഞ്ഞു.