സംഗീത സംവിധായകന് എ.ആര് റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന് വിവാഹിതയായി. സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദ് ആണ് വരന്.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. സര്വ്വശക്തന് ദമ്ബതികളെ അനുഗ്രഹിക്കട്ടെയെന്നും ആശംസകള്‍ക്കും സ്നേഹത്തിനും നന്ദി പറയുന്നതായും എ.ആര് റഹ്മാന് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ‘ജീവിതത്തിലെ കാത്തിരുന്ന ദിവസം’ എന്നാണ് ഖദീജ വിവാഹത്തെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ മനസ്സുതുറന്നത്. ഗായകരായ ചിന്മയി, സിദ് ശ്രീറാം, ശ്രേയ ഘോഷാല്‍, സിത്താര കൃഷ്ണകുമാര്‍, ഷഹബാസ് അമന് എന്നിവര്‍ നവദമ്ബതികള്‍ക്ക് ആശംസ നേര്‍ന്നു.
ഖദീജ, റഹീമ, എ.ആര് അമീന് എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആര് റഹ്മാന്-സൈറാബാനു ദമ്ബതികള്‍ക്കുള്ളത്. ഖദീജ നിരവധി തമിഴ് സിനിമകള്‍ക്ക് ഗാനം ആലപിച്ചിട്ടുണ്ട്. രജനികാന്ത് നായകനായി പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം എന്തിരനിലൂടെയാണ് ഖജീദയുടെ ആലാപന അരങ്ങേറ്റം. പുതിയ മനിത എന്ന ഗാനമാണ് എന്തിരനില്‍ ഖദീജ ആലപിച്ചത്.