CLOSE

‘ഇഡലി അമ്മ’യ്ക്ക് വീടുണ്ടാക്കി നല്‍കി ആനന്ദ് മഹീന്ദ്ര

Share

തമിഴ്‌നാട്: കോയമ്ബത്തൂരില്‍ ഒരു രൂപയ്ക്ക് ഇഡലി വിറ്റ് ഹിറ്റായ ഒരമ്മയുണ്ട്. കമലമ്മാള്‍. കമലമ്മാള്‍ എന്നു പറഞ്ഞാല്‍ ആര്‍ക്കും അറിയണമെന്നില്ല.

എന്നാല്‍ ഇഡിലി അമ്മ എന്നുപറഞ്ഞാല്‍ അറിയാത്തവരായും ആരും ഉണ്ടാവുകയുമില്ല. 30 വര്‍ഷത്തോളമായി ഇവര്‍ ഒരു രൂപക്ക് ഇഡിലി വില്‍ക്കുന്നു. ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇഡലി വില്‍ക്കുന്ന ‘ഇഡലി അമ്മക്ക്’ മാതൃദിനത്തില്‍ തന്നെ വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു കൊടുത്തിരിക്കുകയാണ് ആനന്ത് മഹീന്ദ്ര.

ഇഡിലി അമ്മക്ക് വീടൊരുക്കിയ കാര്യം ആനന്ത് മഹീന്ദ്ര ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മാതൃദിനത്തില്‍ ഇഡലി അമ്മയ്ക്ക് വീടൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published.