പുലിറ്റ്സര്‍ പുരസ്കാരം നേടുന്ന ആദ്യത്തെ കശ്മീരി വനിത ഫോട്ടോഗ്രാഫറെന്ന അഭിമാനകരമായ നേട്ടത്തിന്റെ നെറുകയിലാണ് സന്ന ഇര്‍ഷാദ് മട്ടൂ.
2022ലെ ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലെ പുലിറ്റ്സര്‍ പുരസ്കാരത്തിലൂടെ താഴ്ചവരയിലെ ജനതക്കൊട്ടാകെ ആവേശമായിരിക്കുകയാണ് സന്ന.
സൈനിക ചുറ്റുപാടുകളില്‍ കഴിയുന്ന കശ്മീരി ജനതയുടെ ജീവിത ചുറ്റുപാടുകള്‍ പകര്‍ത്തുന്നതിലാണ് സന്ന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഫോട്ടോ ജേണലിസ്റ്റിന് പുറമെ ഡോക്യുമെന്ററി ഫോട്ടോഗ്രാഫറുമാണ്.