CLOSE

മദ്യം നിറച്ച വാഹനം മറിഞ്ഞു: കുപ്പി സ്വന്തമാക്കാനുള്ള തിക്കിലും തിരക്കിലും മധുര ദേശീയ പാത സ്തംഭിച്ചു

Share

ചെന്നൈ: മറിഞ്ഞ വാഹനത്തില്‍ നിന്ന് വീണ മദ്യക്കുപ്പികള്‍ കൈക്കലാക്കാനെത്തിയ ജനക്കൂട്ടം മധുര ദേശീയ പാത സ്തംഭിപ്പിച്ചു.

സാധാരണയായി വി ഐ പി സന്ദര്‍ശനം, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളുമൊക്കെയാണ് ഇത്തരം ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാറുള്ളത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു മധുരയിലെ സംഭവം. കേരളത്തില്‍ നിന്ന് മധുര വഴി മദ്യം കൊണ്ടുപോകുന്ന വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് മദ്യകുപ്പികള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ചിലര്‍ക്ക് നിസാര പരുക്കു പറ്റിയെന്നും അഭ്യൂഹങ്ങളുണ്ട്.

റോഡില്‍ വീണ മദ്യ കുപ്പികള്‍ സ്വന്തമാക്കാനുള്ള ആളുകളുടെ നെട്ടോട്ടം സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി. മണലൂരില്‍ നിന്ന് തമിഴ് നാട്ടിലേക്ക് മദ്യവുമായി പോകുന്ന വാഹനമാണ് മധുരയില്‍ വെച്ച് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്. പത്തു ലക്ഷത്തോളം വിലവരുന്ന മദ്യമാണ് അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണത്.

ആഴ്ച്ചകള്‍ക്ക് മുന്‍പ് മധ്യപ്രദേശിലും സമാനമായ സംഭവമുണ്ടായിരുന്നു. ബിയര്‍ ബോട്ടിലുകള്‍ നിറച്ച വാഹനത്തിന് അപകടം സംഭവിക്കുകയും കുപ്പികള്‍ റോഡില്‍ വീണു. തുടര്‍ന്ന് ഓടിക്കൂടിയ ആളുകള്‍ ബിയര്‍ കുപ്പികളുമായി സ്ഥലം വിട്ടു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ചുരുങ്ങിയ ബോട്ടിലുകള്‍ മാത്രമാണ് കണ്ടെടുക്കാനായത്.

Leave a Reply

Your email address will not be published.