CLOSE

കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരിന് ഇന്ന് തുടക്കം; സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും

Share

ഡല്‍ഹി: കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരിന് ഇന്ന് തുടക്കമാകും. രാജസ്ഥാനിലെ ഉദയ്പൂരില്‍ വൈകിട്ട് മൂന്ന് മണിക്ക് സോണിയ ഗാന്ധിയുടെ അഭിസംബോധനയോടെയാണ് യോഗം ആരംഭിക്കുക.ഡല്‍ഹി സരോയ് രോഹില്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉദയ്പൂരിലേക്ക് ട്രെയിന്‍ കയറിയ രാഹുല്‍ഗാന്ധിയെ യാത്രയയക്കാന്‍ നൂറ്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തടിച്ചു കൂടിയത്. സോണിയ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉദയ് പൂരില്‍ എത്തും. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ നാലാമത്തെ ചിന്തന്‍ ശിബിരിനാണിത്. സംഘടന, രാഷ്ട്രീയം, കാര്‍ഷികം, സാമൂഹ്യ നീതി, യുവത്വം, സാമ്ബത്തികം എന്നിങ്ങനെ ആറ് വിഭാഗങ്ങളായി പ്രതിനിധികളെ ചര്‍ച്ചയ്ക്ക് അയക്കും.

Leave a Reply

Your email address will not be published.