കര്‍ണാടകയില്‍ വനിതാ അഭിഭാഷകയ്ക്ക് ക്രൂര മര്‍ദ്ദനം. സിവില്‍ തര്‍ക്ക കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് മര്‍ദ്ദനത്തിന് പിന്നില്‍.
അഭിഭാഷകയെ ചവിട്ടുകയും ആക്രമിക്കുകയും ചെയുന്ന വിഡിയോ പ്രചരിച്ചതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം.
മെയ് 14 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വിനായക് നഗര്‍ ഏരിയയിലെ സര്‍ക്കിള്‍ റോഡില്‍ വച്ചാണ് സംഭവം. അഭിഭാഷകയായ സംഗീതയെ അയല്‍വാസിയായ മഹന്തേഷാണ് ആക്രമിച്ചത്. സംഭവത്തിന്റെ വഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഗീതയെ ആവര്‍ത്തിച്ച് മര്‍ദ്ദിക്കുന്നതും, മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രക്ഷിക്കാനായി യുവതി നിലവിളിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല.