മംഗളൂരു: ഭര്‍ത്താവിന്റെ ഗുരുതരമായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവതി മരിച്ചു. എറണാകുളം സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിന്റെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരിച്ചത്. മംഗളൂരുവിലെ കുംപള ചേതന്‍ നഗറിലെ താമസക്കാരിയുമായ ഷൈമ(44) അണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ജോസഫ് ഫ്രാന്‍സിസ് റെന്‍സന്‍ (54) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ വല്ലപ്പോഴും മാത്രമാണ് മംഗളുരൂവിലെക്ക് വരാറുള്ളത്. വന്നാല്‍ മദ്യപിച്ച് ഷൈമയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ മെയ് 11 നാണ് ഇയാള്‍ മംഗളൂരുവിലെത്തിയത്. ഇതിനിടയില്‍ ഇവര്‍ വഴക്ക് ഉണ്ടായതോടെ ജോസഫ് ഷൈമയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷൈമയെ ഇയാള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഷൈമ വിഷം കുടിച്ചുവെന്നാണ് ജോസഫ് ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഷൈമ രാത്രിയോടെ മരിച്ചു.
എന്നാല്‍ ഇവിടെ എത്തിയ ഷൈമയുടെ ബന്ധുക്കള്‍ക്ക് മരണത്തില്‍ സംശയം തോന്നിയതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ജോസഫിനെ അറസ്റ്റ് ചെയ്തു.