ഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പെട്രോള്‍ വിലയിലുള്ള എക്‌സൈസ് തീരുവ ലീറ്ററിന് എട്ട് രൂപയും ഡീസലിന്റേത് ലീറ്റിന് ആറു രൂപയുമാണ് കുറച്ചത്.
ഇതോടെ പെട്രോളിന്റെ വിലയില്‍ ലീറ്ററിന് 9.50 രൂപയും ഡീസലിന്റെ വിലയില്‍ 7 രൂപയും കുറവു വരും. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇന്ധനവിലയുടെ എക്‌സൈസ് തീരുവ കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ സബ്‌സിഡി നല്‍കും എന്നും ധനമന്ത്രി വ്യക്തമാക്കി.