CLOSE

അടുത്ത ഘട്ട പ്രക്ഷോഭം അഗ്നിപഥിനെതിരെ: ശിവസേന അതിജീവിക്കുമെന്ന് കെ.സി വേണുഗോപാല്‍

Share

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയെ ഇ.ഡി രാഷ്ട്രീയ പ്രേരിതമായി ചോദ്യം ചെയ്യുകയാണെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളിലായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വന്‍ പ്രതിഷേധം നടത്തിയിരുന്നു.

എന്നാല്‍, ചോദ്യം ചെയ്യല്‍ അടുത്ത ആഴ്ചയിലേക്ക് മാറ്റിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയതോടെ രാഹുല്‍ ഗാന്ധി ഇന്ന് എ.ഐ.സി.സി ആസ്ഥാനത്തെത്തും. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. അതേസമയം, മഹാരാഷ്ട്രയിലെ പ്രതിസന്ധി ശിവസേന അതിജീവിക്കുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കാര്യത്തില്‍ ആശങ്കയില്ല. ഇന്നത്തെ യോഗത്തില്‍ ഒരാളൊഴികെ എല്ലാവരും പങ്കെടുത്തു. വിദേശത്തുള്ളയാളെ തിരിച്ചുവിളിച്ചിട്ടുണ്ട്’- കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.