തമിഴ്നാട്ടിലുടനീളം പ്രവര്‍ത്തനരഹിതമായ 600 ഓളം മൊബൈല്‍ ടവറുകള്‍ മോഷണം പോയതായി പരാതി. 2018 ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ എയര്‍സെല്‍ കമ്പനിയുടേതാണ് ടവറുകള്‍. ജിടിഎല്‍ ഇന്‍ഫ്രസ്ട്രക്ചര്‍ ഉടമസ്ഥതയിലുള്ളതാണ് ഈ ടവറുകള്‍.
32 ലക്ഷം രൂപ വിലമതിക്കുന്ന 600 ടവറുകളാണ് മോഷണം പോയത്. തമിഴ്നാട്ടില്‍ 6,000 ലധികം സെല്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കോവിഡിനിടെ കമ്പനിയുടെ മേല്‍നോട്ടം പലയിടങ്ങളിലും നിര്‍ത്തിയെന്ന് കമ്പനി അറിയിച്ചിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ടവറുകള്‍ മോഷണം പോയത്.