CLOSE

ഇന്‍ഡിഗോ എയര്‍ ഹോസ്റ്റസിനോട് ലൈംഗിക ചുവയോടെ സംസാരിച്ചു; യുവാവ് അറസ്റ്റില്‍

Share

അമൃത്സര്‍: എയര്‍ ഹോസ്റ്റസിനോട് ലൈംഗിക ചുവയോടെ സംസാരിച്ച യാത്രക്കാരനെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശി മുഹമ്മദ് ഡാനിഷിനെയാണ് അമൃത്സര്‍ വിമാനത്താവളത്തില്‍ പിടികൂടിയത്.

ശനിയാഴ്ച വൈകിട്ട് 6.15ന് ലക്‌നൗവില്‍നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം.

യാത്രക്കിടെ എയര്‍ ഹോസ്റ്റസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാവ്, പിന്നാലെ ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു. ഇതോടെ എയര്‍ ഹോസ്റ്റസ്, അധികൃതരെ വിവരമറിയിച്ചു. വിമാനം അമൃത്സറിലെ ശ്രീ ഗുരു രാംദാസ്ജി രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഡാനിഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിക്കെതിരെ വിമാനത്താവളം സബ് ഇന്‍സ്‌പെക്ടര്‍ പര്‍ഗത് സിങ്ങിന് പരാതി നല്‍കിയതോടെ കേസെടുത്തു. യുവാവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സംഭവത്തെതുടര്‍ന്ന് വിമാനം 15 മിനിറ്റോളം വൈകി.

Leave a Reply

Your email address will not be published.