മംഗളുരു: ദക്ഷിണ കന്നഡയിലെ ബെല്ലാരെയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേര്‍ കസ്റ്റഡിയിലെടുത്തതായി പോലീസ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പ്രവീണിനെ കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്.
പ്രവീണിന്റെ ഉടമസ്ഥതയിലുള്ള കോഴി ഇറച്ചിക്കടയ്ക്ക് മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിലേക്കും അന്വേഷണം നീട്ടിയേക്കും. ഇക്കാര്യത്തില്‍ കേരള പോലീസുമായി സഹകരിച്ചാണ് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വീറ്റ് ചെയ്തു.