ഡല്‍ഹി: തലസ്ഥാനത്ത് പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം നടത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വിലക്കയറ്റം, തൊഴിലില്ലായ്മ, ജി.എസ്.ടി വര്‍ധനവ് എന്നിവയ്ക്കെതിരെയാണ് രാഹുല്‍ പ്രതിഷേധിച്ചത്.
രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം എംപിമാര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവിലാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
പാര്‍ലമെന്റ് പരിസരത്തേക്ക് പ്രകടനം നടത്താന്‍ ഡല്‍ഹി പോലീസ് അനുമതി കൊടുത്തിരുന്നില്ല. പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുക കൂടി ചെയ്തതോടെ, ഇവരെ അറസ്റ്റ് ചെയ്ത് കിങ്സ് വേ ക്യാമ്പ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയില്‍ ജനാധിപത്യം ഓര്മ മാത്രമായി മാറിയതായും, എങ്കിലും ഭയപ്പെടാതെ പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.