CLOSE

വില കുറഞ്ഞ ടാറ്റൂയിംഗ്; യുപിയില്‍ രണ്ട് പേര്‍ക്ക് എച്ച്.ഐ.വി

Share

ലക്നൗ: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ടാറ്റൂ കുത്തിയ രണ്ട് പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. ഇതോടെ കൃത്യമായ സുരക്ഷ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ടാറ്റൂ പാര്‍ലറുകളെ കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയിലെ ഡോ. പ്രീതി അഗര്‍വാള്‍ പറയുന്നതനുസരിച്ച്, സൂക്ഷ്മമായ പരിശോധനയ്ക്കും കൗണ്‍സിലിങ്ങിനും ശേഷമാണ് എച്ച്‌ഐവി രോഗികളില്‍ പലരും പച്ചകുത്തിയതായി കണ്ടെത്തിയത്. പിന്നീട് അവരുടെ ആരോഗ്യം വഷളാകാന്‍ തുടങ്ങി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ബരാഗോണില്‍ നിന്നുള്ള 20കാരനും നഗ്മ സ്വദേശിനിയായ 25കാരിയും ഉള്‍പ്പെടെ 14 പേര്‍ക്കാണ് രോഗം ബാധിച്ചത്. വൈറല്‍ ടൈഫോയ്ഡ് മലേറിയ ഉള്‍പ്പെടെ നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പനി കുറയാത്തതിനാല്‍ എച്ച്.ഐ.വി പരിശോധന നടത്തി ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.