CLOSE

ഓണ്‍ലൈന്‍ റമ്മി നിരോധനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍; പൊതുജനാഭിപ്രായം തേടും

Share

ചെന്നൈ: ഓണ്‍ലൈന്‍ റമ്മി ഗേമുകള്‍ നിരോധിക്കണം എന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് വരികയാണ്. നിരോധനം സംബന്ധിച്ച് ജനാഭിപ്രായം സ്വരൂപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. അധ്യാപകര്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, ചെറുപ്പക്കാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് എന്നുതുടങ്ങി വിവിധ വിഭാഗം ജനങ്ങളുടെ അഭിപ്രായം തേടാനാണ് സര്‍ക്കാര്‍ നീക്കം. ആഭ്യന്തര സെക്രട്ടറിയുടെ ഇ മെയില്‍ ഐഡിയിലാണ് അഭിപ്രായം അറിയിക്കേണ്ടത്. ഈ മാസം 12ന് മുമ്പായി അഭിപ്രായങ്ങള്‍ അറിയിക്കണം.

സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിവരങ്ങള്‍ പ്രത്യേകമായി നല്‍കാം. ഇങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഒന്‍പതാം തീയതിക്ക് മുമ്പായി homesec.tn.gov.in എന്ന വിലാസത്തില്‍ അയക്കണം. അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമായി പിന്നീട് കൂടിക്കാഴ്ചയും നടത്തും. ഓണ്‍ലൈന്‍ റമ്മിയും മറ്റ് ചൂതാട്ടങ്ങളും കളിച്ച് പണം നഷ്ടമായി നിരവധി ചെറുപ്പക്കാര്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തതോടെയാണ് സര്‍ക്കാരിന്റെ നീക്കം.

Leave a Reply

Your email address will not be published.