CLOSE

ശവസംസ്‌കാരത്തിനും മോര്‍ച്ചറിക്കും ജി.എസ്.ടിയില്ല -നിര്‍മ്മല സീതാരാമന്‍

Share

ന്യൂഡല്‍ഹി: ശവസംസ്‌കാരത്തിനും മോര്‍ച്ചറി സേവനങ്ങള്‍ക്കും ജി.എസ്.ടി ഈടാക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

ലോക്‌സഭയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ശ്മശാനത്തിന്റെ നിര്‍മാണത്തിനാവശ്യമായ വസ്തുക്കളേയും ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

നേരത്തെ ജൂലൈ 18 മുതല്‍ അവശ്യ സാധനങ്ങള്‍ക്കുള്ള ജി.എസ്.ടി നിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. അരിയും പാലും മോരും തൈരും ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി വര്‍ധിപ്പിച്ചത് വന്‍ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.

മുന്‍കൂട്ടി പാക്ക് ചെയ്ത ഉല്‍പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനിടെ ശവസംസ്‌കാരത്തിനും ജി.എസ്.ടി ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യക്തതയുമായി ധനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.