CLOSE

ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍

Share

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനാണ് ബിജെപി സിബിഐയെയും, ഇഡിയെയെയും ഉപയോഗിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച ബിജെപിക്ക് ദഹിക്കുന്നില്ല. ആം ആദ്മി പാര്‍ട്ടിയുടെ സത്യസന്ധമായ രാഷ്ട്രീയവും ബിജെപിക്ക് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മാധ്യമങ്ങളെ വിരട്ടുന്നത് നിര്‍ത്തണം. അടുത്ത തെരഞ്ഞെടുപ്പോടെ ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അരവിന്ദ് കെജ്രിവാള്‍.

അതേസമയം ഡല്‍ഹി ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. വഖഫ് ബോര്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായ അമാനത്തുള്ള ഖാന്‍, 32 പേരെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.

അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡില്‍ അമാനത്തുള്ള ഖാന്റെ വീട്ടില്‍ നിന്നും 24 ലക്ഷം രൂപയും ലൈസന്‍സ് ഇല്ലാതെ സൂക്ഷിച്ച തോക്കും പിടിച്ചെടുത്തിരുന്നു. റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരെ അമാനത്തുള്ള ഖാന്റെ അനുയായികള്‍ ആക്രമിച്ചതായും അഴിമതി വിരുദ്ധ ബ്യൂറോ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published.