CLOSE

വാര്‍ത്താചാനലുകള്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് വേദി ഒരുക്കുന്നുവെന്ന് സുപ്രീം കോടതി

Share

ഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ക്ക് വാര്‍ത്താചാനലുകള്‍ വേദി ഒരുക്കുകയാണെന്ന് സുപ്രീം കോടതി. ചാനല്‍ ചര്‍ച്ചകളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അവതാരകര്‍ ആണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിന് പല അവതാരകരും തയ്യാറാകുന്നില്ല. അവതാരകര്‍ക്ക് രാഷ്ട്രീയം കണ്ടേക്കാം. ചാനലുകള്‍ക്ക് വ്യവസായ താല്‍പര്യങ്ങളും ഉണ്ടാകും. എന്നാല്‍ വിദ്വേഷ പ്രസംഗം പോലുള്ളവ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചുകൊണ്ട് വരുന്ന അതിഥികളെ ചില അവതാരകര്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ.എം ജോസഫ് ആരോപിച്ചു. ചാനല്‍ ചര്‍ച്ചകള്‍ പ്രേക്ഷകരുടെ പ്രയോജനത്തിന് വേണ്ടി ഉള്ളതാണ്. എന്നാല്‍ ചാനല്‍ ചര്‍ച്ചകള്‍ക്കിടയിലെ ഉച്ചത്തില്‍ ഉള്ള ബഹളത്തിന് ഇടയില്‍ അതിഥികള്‍ക്ക് എങ്ങനെ സംസാരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ആരാഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളില്‍, ചര്‍ച്ചക്കിടയില്‍ ഉണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങള്‍ തടയാത്തവര്‍ക്കെതിരെ എതിരെ നടപടി എടുക്കാന്‍ നിയമം ഉണ്ട്. ഇവിടെയും അത്തരം നിയമം അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.