‘പ്രതിപക്ഷ ഐക്യം അനിവാര്യം’; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാറും ലാലു പ്രസാദ് യാദവുബിജെപിക്കെതിരെ ബിഹാര്‍ മാതൃകയില്‍ സഖ്യമുണ്ടാക്കണമെന്ന് യോഗത്തിന് ശേഷം ലാലു പ്രസാദ് യാദവ് പ്രതികരിച്ചു. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി വിശദമായ ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്ന് നേതാക്കള്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്ത ശേഷം തുടര്‍ ചര്‍ച്ചകളുണ്ടാകുമെന്ന് സോണിയ ഗാന്ധി അറിയിച്ചു. പ്രതിപക്ഷ ഐക്യത്തിനായി മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുമെന്ന് നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു.