CLOSE

‘തീവ്രവാദത്തെ മതവുമായി ബന്ധിപ്പിക്കരുത്’; അമിത് ഷാ

Share

തീവ്രവാദത്തെ ഒരു മതവുമായി ബന്ധിപ്പിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദ ഭീഷണിയേക്കാള്‍ ?ഗുരുതര പ്രശ്‌നമാണ് തീവ്രവാദ ഫണ്ടിങ്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുളള ഫണ്ടിങിനായി നടത്തുന്ന അന്താരാഷ്ട്ര യോഗത്തിലാണ് അമിത് ഷായുടെ പ്രതികരണം

തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധിപ്പിക്കാന്‍ പാടില്ലെന്നും എന്നും അദ്ദേഹം പറഞ്ഞു.ലോക സമാധാനത്തിനും സുരക്ഷയ്ക്കും തീവ്രവാദം ഭീഷണിയാണ്

Leave a Reply

Your email address will not be published. Required fields are marked *