CLOSE

അന്താരാഷ്ട്ര വ്യാപാരമേള: കേരള പവിലിയനില്‍ വില്പന പൊടിപൊടിക്കുന്നു

Share

ന്യൂ ഡല്‍ഹി: അന്താരാഷ്ട്ര വ്യാപാര മേള ഒരാഴ്ച പിന്നിടുമ്പോള്‍ കേരള പവിലിയനില്‍ വിവിധ സ്റ്റാളുകളില്‍
ഉല്പന്നങ്ങളുടെ വില്‍പന മികച്ച രീതിയില്‍ മുന്നേറുന്നു. ഇതുവരെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയിരിക്കുന്നത് മാര്‍ക്കറ്റ് ഫെഡാണ്. വിവിധതരം മസാലക്കൂട്ടുകളും , ചെമ്മീന്‍ ചമ്മന്തിപ്പൊടിയും അന്വേഷിച്ചാണ് പലരും കുടുംബശ്രീയുടെ സ്റ്റാളിലെ ത്തുന്നത്. വ്യവസായ വാണിജ്യ വകുപ്പിന്റെ സ്റ്റാളിലെത്തുന്നവര്‍ തേടുന്നത് മഞ്ഞള്‍, പപ്പായ, നെല്ലിക്ക എന്നിങ്ങനെയുള്ള പതിമൂന്ന് തരം ഔഷധങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്ന ഹെര്‍ബല്‍
സോപ്പുകളും ,ഹെയര്‍ ഓയിലും ഒപ്പം അച്ചാര്‍, ചമ്മന്തി, കശുമാങ്ങയുടെ സ്‌ക്വാഷ്, ജൂസ് എന്നിവയൊക്കെയാണ്. കയര്‍ ഫെഡിന്റെ ചകിരി ചെടിച്ചട്ടികള്‍ക്കും മികച്ച ഓര്‍ഡര്‍ ലഭിക്കുന്നുണ്ട് .
കയര്‍ ക്രാഫ്റ്റിന്റെ ഉല്പന്നങ്ങളുടെ വൈവിധ്യമാണ് ആളുകളെ ആകര്‍ഷിക്കുന്നത്.
സാഫിന്റെ സ്റ്റാളില്‍ എത്തുന്നവര്‍ അന്വേഷിക്കുന്നത് ഉണക്ക ചെമ്മീന്‍, മാന്തള്‍, നത്തോലി എന്നിവയാണ്. മത്സ്യഫെഡില്‍ എത്തുന്നവരെ ആകര്‍ഷിക്കുന്നത് മീന്‍ മസാലയും മീന്‍ അച്ചാറുകളുമാണ്.
ബാംബു മിഷന്റെ സ്റ്റാളില്‍ മുളയില്‍ തീര്‍ത്ത പ്ലാന്റര്‍ ബോക്‌സുകളും ഇന്‍ഡോര്‍ പ്ലാന്റുകളും
മികച്ച വില്പന നേടുന്നുണ്ട്. ഔഷധി, ഹാന്റെക്‌സ് , ഹാന്‍വീവ്, കേരള ആര്‍ട്‌സ് & ക്രാഫ്റ്റ് , പട്ടിക വര്‍ഗ്ഗ വികസന വിഭാഗം, കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കേരഫെഡ്, സഹകരണ വകുപ്പ്, റൂറല്‍ ഡെവലപ്‌മെന്റ് വിഭാഗം, എല്‍.എസ്.ജി.ഡി, ഫിഷറീസ് വിഭാഗം,
കൈരളി എന്നിവയുടെ സ്റ്റാളുകളും മികച്ച വില്പന നേടുന്നു.
ശുദ്ധമായ വെളിച്ചെണ്ണ, , കായ വറുത്തത് ,
മസാലക്കൂട്ടുകള്‍ വയനാടന്‍ ചായപ്പൊടി, കാപ്പിപ്പൊടി എന്നിവയാണ് സ്റ്റാളുകളില്‍ എത്തുന്നവര്‍ ചോദിച്ച് വാങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *