CLOSE

ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം തകര്‍ന്ന സംഭവം സുപ്രിം കോടതി ഇന്ന് പരിഗണിക്കും

Share

ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം തകര്‍ന്ന സംഭവം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുപ്രധാനമാണ് ഇന്നത്തെ സുപ്രിംകോടതി നടപടി. അപകടത്തെ കുറിച്ച് ജുഡിഷ്യല്‍ അനവേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ വിഷാല്‍ തിവാരി നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുക.

ഒക്ടോബര്‍ 30 ന് നടന്ന അപകടം 134 പേരുടെ ജീവനാണ് കവര്‍ന്നത്. സംഭവത്തില്‍ മോര്‍ബി മുന്‍സിപ്പാലിറ്റിക്ക് അടക്കം വലിയ വീഴ്ച പറ്റിയതായാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലെ പ്രാഥമികമായ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *