CLOSE

അന്താരാഷ്ട്ര വ്യാപാരമേള: രുചിമേളം തീര്‍ത്ത് കുടുംബശ്രീയും സാഫും

Share

ന്യൂ ഡല്‍ഹി: അന്താരാഷ്ട്ര വ്യാപാര മേളയിലെത്തുന്നവര്‍ക്ക് കേരളത്തിന്റെ സ്വന്തം നാടന്‍ വിഭവങ്ങളുടെ രുചിമേളം ആസ്വദിക്കുവാന്‍ അവസരമൊരുക്കുന്നത് കൂടുംബശ്രീയും സാഫും (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്‍) ചേര്‍ന്നാണ്. നാടന്‍ വിഭവങ്ങളായ കപ്പ- മീന്‍ കറി, പുട്ട് , ചട്ടിപത്തിരി, സാമ്പാര്‍ – വട, പൊറോട്ട എന്നിവയ്‌ക്കൊപ്പം പ്രത്യേകം തയ്യാറാക്കിയ
വനറാണിയും ഡല്‍ഹി മലയാളികളുടെ മനസ്സ് കവര്‍ന്ന വിഭവമാണ് . ദോശ, ചട്‌നി , സൂപ്പ് , പ്രത്യേകം തയ്യാറാക്കിയ ചിക്കന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വന റാണി കോംബോ. കരിംജീരക കോഴി യാണ് മറ്റൊരു വിഭവം. മലബാര്‍ ചിക്കന്‍ ബിരിയാണി , ചിക്കന്‍ തോരന്‍, മുട്ട കബാബ്, ചിക്കന്‍ കബാബ്
എന്നിവയാണ് കുടുംബശ്രീയുടെ മറ്റു
രുചി വിഭവങ്ങള്‍. സാഫിന്റെ ഫുഡ് കോര്‍ട്ടിലെത്തുന്നവരെ കാത്തിരിക്കുന്നത് വിവിധതരം കടല്‍ വിഭവങ്ങളാണ്. അഞ്ച് തരം മത്സ്യ വിഭവങ്ങളാണ് ദിവസവും സാഫ് വിളമ്പുന്നത്. മത്തി, അയല, ആവോലി, നെയ്മീന്‍, ചെമ്മീന്‍ എന്നിവ കൊണ്ടുള്ള കറികളും സാഫിന്റെ പ്രത്യേകതയാണ്
ഫിഷ് ബിരിയാണി, ചെമ്മീന്‍ ബിരിയാണി, ഫിഷ് കറി – മീല്‍സ് എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. ക്യാരറ്റ് പായസം, മത്തന്‍ പായസം എന്നിവയും സാഫിന്റെ ഫുഡ് കോര്‍ട്ടില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *