CLOSE

അന്താരാഷ്ട്ര വ്യാപാരമേള: കേരളത്തിന്റെ സാംസ്‌കാരിക സവിശേഷതകള്‍ ദേശീയ തലത്തില്‍ എത്തിക്കുന്നതിന് മികച്ച അവസരം: മന്ത്രി എ.കെ. ശശീന്ദ്രന്‍

Share

ന്യൂഡല്‍ഹി: കേരളത്തിന്റെ സാംസ്‌കാരിക സവിശേഷതകളും തനത് ഉല്പന്നങ്ങളും ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നതിന് ഏറ്റവും നല്ല അവസരമാണ് അന്താരാഷ്ട്ര വ്യാപാരമേള വഴി ലഭിക്കുന്നതെന്ന് വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കേരള വാസ്തുകലയുടെ തനത് മാതൃകയും വൈദേശിക വ്യാപാരത്തിന്റെ പ്രതീകമായ ഉരുവും ആശയ കേന്ദ്രികൃതമായി ചിട്ടപ്പെടുത്തിയിരിക്കുന്ന സ്റ്റാളുകളും സന്ദര്‍ശകര്‍ക്ക് നല്‍കുന്നത് കേരളത്തിലെത്തിയ പ്രതീതിയാണെന്ന് മന്ത്രി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങള്‍ സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും മൗലീകമായ ഡിസൈനിലും ആശയത്തിലും പവിലിയിന്‍ സാക്ഷാത്കരിച്ചിരിക്കുന്നത് കേരളമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള പവിലിയിനില്‍ ഒരുക്കിയിരിക്കുന്ന എല്ലാ സ്റ്റാളുകളും കലാകാരന്‍മാരേയും സന്ദര്‍ശിക്കുകയും വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു അദ്ദേഹം. കേരളത്തനിമയുള്ള പവിലിയില്‍ ഒരുക്കുന്നതിന് പ്രയത്‌നിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *