CLOSE

20 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

Share

കൊല്‍ക്കത്ത: 20 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബാലൂര്‍ഘട്ടില്‍ നിന്നും നര്‍ക്കോട്ടിക് സെല്ലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. 33-കാരനായ രഞ്ജന്‍ പോള്‍ എന്നയാളാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് നര്‍ക്കോട്ടിക്‌സ് വിഭാഗം ബലൂര്‍ഘട്ട് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് ദിനജ്പൂര്‍ സ്വദേശിയായ പോള്‍ അറസ്റ്റിലാകുന്നത്. ഇയാളുടെ പക്കല്‍ നിന്നും 820 ഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്. ഗുളിക രൂപത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. വിപണിയില്‍ ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുമെന്നും നര്‍ക്കോട്ടിക്‌സ് വിഭാഗം അറിയിച്ചു.

ഇയാള്‍ ഇതിന് മുന്‍പും ഇത്തരത്തില്‍ മയക്കുമരുന്ന് ഗുളിക രൂപത്തില്‍ കടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. അസമിലെ ദുബ്രിയില്‍ നിന്നും പശ്ചിമ ബംഗാളിലെ മാല്‍ഡയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് നര്‍ക്കോട്ടിക്‌സ് വിഭാഗം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *