CLOSE

പട്ടയഭൂമി ക്രമപ്പെടുത്തല്‍ : കേരള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവുമായി കൂടിക്കാഴ്ച നടത്തി

Share

ന്യൂഡല്‍ഹി: കൃഷി ജീവിധോപാധിയായിട്ടുള്ളവരും 1977 ന് മുമ്പ് വന ഭൂമിയില്‍ താമസ മാക്കിയിട്ടുള്ളവരുമായ 6362 വ്യക്തികളുടെ കൈവശമുള്ള 1970.04 ഹെക്ടര്‍ ഭൂമി ക്രമപ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിനെ കണ്ട് ആവശ്യപ്പെട്ടു. ശ്രംശക്തി ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പട്ടയം സംബന്ധിച്ച പ്രശ്‌നത്തില്‍ താമസിക്കാതെ തീരുമാനം എടുക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

പ്രൊജക്റ്റ് ടൈഗര്‍, ഗ്രീന്‍ ഇന്ത്യ മിഷന്‍, നീലഗിരി ബയോസ്ഫീയര്‍ റിസര്‍വ്, ഐ.ഡി. ഡബ്ല്യു. എച്ച്, ട്രൈ ഫെഡ് ഫണ്ടുകള്‍ അനുവദിക്കുന്നതിനുള്ള നടപടികളും ഉടന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *