ന്യൂഡല്‍ഹി: ജെ സി ഐ ഇന്ത്യ സെക്രട്ടറി ജനറലായി കേരളത്തിലെ ഇരിട്ടി മണിക്കടവ് സ്വദേശി കെ.എം ബെനഡിക്ടിനെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ത്യയിലെ രണ്ടായിരത്തിലധികം വരുന്ന ലോകല്‍ ഓര്‍ഗനൈസേഷനില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ദേശീയ സമ്മേളനത്തില്‍ വെച്ചാണ് ബെനഡിക്ടിനെ തിരഞ്ഞെടുത്തത്. ഭാര്യ അല്‍ഫോന്‍സ, മക്കള്‍ മാത്യു, മേരി. ദേശീയ സമ്മേളനം ന്യൂഡഹിയിലെ ലീല ആമ്പിയന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ദേശീയ സമ്മേളനം ഉല്‍ഘാടനം ചെയ്തു. ദേശീയ അധ്യക്ഷന്‍ അനഷൂ സറാഫ് അധ്യക്ഷനായിരുന്നു.