ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാതാവൈഷ്‌ണോദേവി ക്ഷേത്രത്തില്‍ അപകടം. ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇതിനെത്തുടര്‍ന്ന് ഇവിടേക്കുള്ള തീര്‍ത്ഥാടനം നിര്‍ത്തി വെച്ചിരിക്കുകയാണ്.