തമിഴ്നാട് ശിവകാശിയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര് മരിച്ചു. നകലപുരം സ്വദേശികളായ കുമാര്‍ (46),ശെല്‍വം (50),പെരിയ സ്വാമി(55) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
ശ്രീവില്ലിപുത്തൂര്‍ മധുര റോഡിലെ നഗലാപുരത്താണ് സ്ഫോടനമുണ്ടായത്. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഏഴ് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറിലധികം പേര് ജോലി ചെയ്യുന്ന പടക്ക നിര്‍മാണശാലയുടെ കെമിക്കല്‍ ബ്ലന്‍ഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഭവത്തില്‍ നത്തംപാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.