CLOSE

മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20 ലധികം എം.എല്‍.എമാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു

Share

മുംബൈ: മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20 ലധികം എം.എല്‍.എമാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ചികിത്സയിലാണെന്നും വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കൂര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്.

താനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ കോവിഡ് പരിശോധന നടത്തണമെന്നും കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യശോമതി താക്കൂര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് അജിത് പവാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.