ന്യൂഡല്‍ഹി: പുതുവര്‍ഷ ദിനം നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരനായ യാചകന് അറസ്റ്റില്‍. ഡല്‍ഹിയിലെ രജൗരി ഗാര്ഡന് ഭാഗത്താണ് സംഭവം.
വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കേസില്‍ 65കാരനായ യാചകനൊപ്പം ഒരാള്‍കൂടി അറസ്റ്റിലായിട്ടുണ്ട്.
നെഞ്ചിലും മറ്റും കുത്തേറ്റ പാടുകളുമായി മരിച്ച ചന്ദന്‍ എന്നയാളുടെ മൃതദേഹം സുഭാഷ് നഗര്‍ ഭാഗത്താണ് ശനിയാഴ്ച കണ്ടെത്തിയത്.
രണ്ട് സുഹൃത്തുക്കളോടൊപ്പം അന്‍സല്‍ പ്ലാസയ്ക്ക് സമീപം പുതുവത്സരം ആഘോഷിക്കുകയായിരുന്നു മരിച്ച ചന്ദന്‍. പുലര്‍ച്ചെ 2:30ന് ചന്ദന്‍ സുഭാഷ് നഗറിലെ ഒരു ഹോട്ടലിന് പുറത്തുള്ള കച്ചവടക്കാരനില്‍ നിന്ന് സിഗരറ്റ് വാങ്ങാന്‍ പോയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഹോട്ടലിന് സമീപത്തെ നടപ്പാതയില്‍ ഇരിക്കുകയായിരുന്നു ഭിക്ഷാടകനായ സന്തോഷ് പജിയാര്. മദ്യലഹരിയിലായിരുന്ന ചന്ദന്‍ യാചകനെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ സന്തോഷിനെ പരിചരിച്ചിരുന്ന വിനോദ് സ്കൂട്ടിയില്‍ എത്തി ചന്ദനെ ആക്രമിക്കുകയായിരുന്നു. സന്തോഷിന്റെ പക്കലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ചന്ദനെ കുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. കത്തി, രക്തം പുരണ്ട വസ്ത്രങ്ങള്‍, ചന്ദന്റെ മൊബൈല്‍, ഇരുചക്രവാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.