CLOSE

അരവിന്ദ് കെജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

Share

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തന്റെ രോഗവിവരം അറിയിച്ചത്. പോസിറ്റീവ് ആയതോടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

”കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. നേരിയ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എന്നെ ബന്ധപ്പെട്ടവര്‍ ദയവായി ടെസ്റ്റ് ചെയ്യുകയും സ്വയം നീരിക്ഷണത്തില്‍ കഴിയുകയും വേണം” മുഖ്യമന്ത്രി പോസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ അദ്ദേഹം എത്തിയിരുന്നു. അതേസമയം 4,099 പുതിയ കേസുകള്‍ കൂടി തിങ്കളാഴ്ച ഡല്‍ഹിയില്‍ ചെയ്തു. ഔദ്യോഗിക പ്രസ്താവന പ്രകാരം ഡല്‍ഹിയിലെ പോസിറ്റീവ് നിരക്ക് 6.46 ശതമാനമാണ്. 6,288 കോവിഡ്-19 രോഗികള്‍ ഹോം ഐസൊലേഷനിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.