കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ റാലികള്‍ക്ക് നിരോധനം. ഈ മാസം 16 വരെയാണ് റാലികള്‍ക്കും മറ്റ് ധര്‍ണകള്‍ക്കുമൊക്കെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച മുതല്‍ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.
രാഷ്ട്രീയ റാലികള്‍ക്കൊപ്പം മറ്റ് സാംസ്കാരിക പരിപാടികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംഗണവാടികള്‍, സ്കൂളുകള്‍, സ്വിമ്മിങ് പൂളുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍ തുടങ്ങിയവയൊക്കെ ഇക്കാലയളവില്‍ അടഞ്ഞുകിടക്കും.. ജിമ്മുകള്‍, ഷോപ്പിംഗ് മാളുകള്‍, തീയറ്ററുകള്‍, സ്പാകള്‍, സലൂണുകള്‍ തുടങ്ങിയവകള്‍ 50 ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കും. രാത്രി കര്‍ഫ്യൂ തുടരും.12-ാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്ലൈനായി ക്ലാസുകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.