CLOSE

രാജ്യത്ത് 1,59,632 പേര്‍ക്ക് കോവിഡ്, പോസിറ്റീവ് നിരക്ക് 10.21%; യോഗം വിളിച്ച് പ്രധാനമന്ത്രി

Share

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 1,59,632 പേര്‍ക്ക് കൂടി കോവിഡ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.21%. സജീവ കേസുകളുടെ എണ്ണം 5,90,611 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 327 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,83,790 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40,863 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,44,53,603 ആണ്. രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 3,623 ആണ്. നിലവില്‍ 27 സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അതിവേഗം പടരുന്ന വേരിയന്റ് ബാധിച്ചിട്ടുണ്ട്. 1,409 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരയോഗം വിളിച്ചു. രാജ്യത്തിന്റെ നിലവിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും. ആവശ്യ നടപടികള്‍ കൈക്കൊള്ളാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയേക്കും. വൈകീട്ട് 4.30നാണ് യോഗം ചേരുക.

Leave a Reply

Your email address will not be published. Required fields are marked *