CLOSE

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Share

പഞ്ചാബില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരി 14 ന് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചത്. തനിക്ക് കോവിഡ് സ്ഥരീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ എസ് കരുണരാജു തന്നെയാണ് വെളിപ്പെടുത്തിയത്.

ഒറ്റഘട്ടമായി ആണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസിന്റെ കയ്യിലുള്ള ഭരണം ഇത്തവണ പോകുമോ എന്നതാണ് പഞ്ചാബിലുയരുന്ന നിര്‍ണായക ചോദ്യം. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇപ്പോള്‍ ബിജെപി പാളയത്തിലാണ്.

കോണ്‍ഗ്രസില്‍ പാളയത്തില്‍ പടയാണ്. ചരണ്‍ജീത് സിംഗ് ചന്നി, നവ്‌ജോത് സിംഗ് സിദ്ദുവെന്ന പിസിസി അധ്യക്ഷന്റെയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. ചരണ്‍ജീത് സിംഗ് ചന്നി പഞ്ചാബിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയാണ്. ചന്നിക്കെതിരെ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങളുടെ അമ്പെയ്തിട്ടുള്ള നവ്‌ജോത് സിംഗ് സിദ്ദുവുമായി, ചന്നി ഒത്തുപോകുമോ എന്നാണ് കണ്ടറിയേണ്ടത്.

ആകെ 117 സീറ്റുകളാണ് പഞ്ചാബിലുള്ളത്. കേവലഭൂരിപക്ഷത്തിന് 59 സീറ്റുകള്‍ വേണം. ഈ മണ്ഡലങ്ങളെല്ലാം പ്രധാനമായും മാഝ, ദാവോബ, മാള്‍വ എന്നീ മേഖലകളിലായി പരന്നുകിടക്കുന്നു.

Leave a Reply

Your email address will not be published.