CLOSE

ഇറ്റലിക്ക് പോയ രാഹുല്‍ ഗാന്ധി തിരിച്ചെത്തി; ആദ്യ യോഗം ഗോവയില്‍

Share

ഗോവ: രാജ്യത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഇറ്റലിക്ക് പോയതിനെതിരെ പ്രതിപക്ഷത്തിനുള്ളില്‍ തന്നെ വിമര്‍ശനം ഉയരവെ രാഹുല്‍ ഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചെത്തി. തിരിച്ചെത്തിയതിന് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ മുന്നൊരുക്കങ്ങള്‍ ഇദ്ദേഹം വിലയിരുത്തി.

സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തക സമിതി അംഗവുമായ പി ചിദംബരവുമായി ചര്‍ച്ച നടത്തി. എ ഐ സി സിയുടെ സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.