ന്യൂഡല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയത് ആരാണെന്ന് സ്മൃതി ചോദിച്ചു. മോദിയുടെ സഞ്ചാര പാത ഡി.ജി.പി ചോര്‍ത്തി നല്കി. പോലീസ് സര്‍ക്കാരുമായി ഒത്തുചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തി അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഇറാനി കൂട്ടിച്ചേര്‍ത്തു. ”പഞ്ചാബ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍, ആരാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കെതിരായ ഭീഷണികളെ ബോധപൂര്‍വം അവഗണിച്ചത്?” അവര്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു.
”ലംഘനത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധിയെ അറിയിച്ച പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ അവര്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് പഞ്ചാബ് മുഖ്യമന്ത്രി തന്നോട് വിവരിച്ചതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി അറിയിക്കാന്‍ ഒരു പൗരന് എന്ത് സുരക്ഷാ ക്ലിയറന്‍സാണ് ഉള്ളത് എന്നതാണ് ചോദ്യം? വിശദാംശങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് മാത്രമേ നല്‍കാവൂ. എന്തിനാണ് ഇത് സ്വകാര്യ പൗരന് നല്‍കുന്നത്?” സ്മൃതി പറഞ്ഞു.