CLOSE

സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ് സഹോദരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Share

സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ 21കാരിയായ രശ്മി കുഴഞ്ഞുവീഴുകയായിരുന്നു

കര്‍ണാടക/മൈസൂര്‍ : കര്‍ണാടകയിലെ ഹുനസൂരില്‍ സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ സഹോദരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

അര്‍ധ സഹോദരന്റെ മരണവാര്‍ത്ത അറിഞ്ഞ് ആശുപത്രിയിലെത്തിയ 21കാരിയായ രശ്മി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

രശ്മിയുടെ പിതൃസഹോദരന്റെ മകനാണ് കീര്‍ത്തിരാജ്. മൈസൂര്‍ മംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് കീര്‍ത്തിരാജ് മരിച്ചത്. ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ രശ്മി ഗവണ്‍മെന്റ് കോളജിലാണ് പഠിച്ചിരുന്നത്. കുടകില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്

Leave a Reply

Your email address will not be published.