CLOSE

രാജ്യത്ത് 24 മണിക്കൂറിനിടെ 2,68,833 പേര്‍ക്ക് കൂടി കോവിഡ്; ഒമിക്രോണ്‍ 6041 പേര്‍ക്ക്

Share

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,68,833 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ടി പി ആര്‍ 16.66%. ചികിത്സയിലുള്ളവരുടെ എണ്ണം 14 ലക്ഷം കടന്നു. രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 6041 ആയി.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനിടെ 43,211 പേരാണ് രോഗബാധിതരായത് കര്‍ണാടകത്തില്‍ 28, 723 പേര്‍ക്കും, പശ്ചിമ ബംഗാളില്‍ 22,645 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും പോസറ്റീവിറ്റി നിരക്ക് 30 ശതമാനം ആയി ഉയര്‍ന്നു. ദില്ലിയില്‍ ഇന്നും നാളെയും വാരാന്ത്യ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. തമിഴ്‌നാട്ടിലും കോവിഡ് കേസുകള്‍ കുതിക്കുകയാണ്. ഇന്നലെ 23459 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ പ്രതിദിന കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്.

ഇന്നലെ 8963 പേര്‍ക്കാണ് ചെന്നൈയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലിരുന്ന 26 പേര്‍ മരിച്ചു. ഒന്നര ലക്ഷത്തിലേറെ പരിശോധനകളാണ് ഇന്നലെ നടത്തിയത്. ഇന്ന് ചെറുതും വലുതുമായ നിരവധി ജല്ലിക്കട്ടുകള്‍ നടക്കുന്ന മാട്ടുപ്പൊങ്കല്‍ ദിവസമാണ്. ജല്ലിക്കട്ട് വേദികളില്‍ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടങ്ങളും പോലീസും.

Leave a Reply

Your email address will not be published.