CLOSE

ഗുലാം നബി ആസാദ് പത്മ പുരസ്‌കാരം സ്വീകരിച്ചതില്‍ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി

Share

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പത്മ പുരസ്‌കാരം സ്വീകരിച്ചതില്‍ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി. സിപിഎം പിബി അംഗവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ പുരസ്‌കാരം നിരസിക്കണമായിരുന്നുവെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുന്ന നിലപാട്. ബിജെപി സര്‍ക്കാര്‍ നല്‍കിയ പത്മഭൂഷണ്‍ പുരസ്‌ക്കാരം സ്വീകരിച്ചത് കശ്മീര്‍ പുന:സംഘടനക്കെതിരായ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണെന്ന് നേതാക്കള്‍ പ്രതികരിക്കുന്നു.

ഗുലാംനബി ആസാദിനെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. പത്മപുരസ്‌കാരം നിരസിച്ചതിലൂടെ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.

Leave a Reply

Your email address will not be published.