CLOSE

പീഡന ശ്രമം എതിര്‍ത്തു: ആണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി 20 കാരന്‍

Share

റായ്പൂര്‍ : പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ആണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിലാണ് സംഭവം നടന്നത്. കൊലപാതകത്തില്‍ പങ്കജ് വിശ്വകര്‍മ എന്ന 20 -കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

പങ്കജ് കുട്ടിയെ കഴിഞ്ഞ ദിവസം ബിജാഭതാ മുറും ഖനിക്കടുത്തുള്ള വിജനമായ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു. ഇവിടെ വെച്ച് കുട്ടിയോട് പങ്കജ് പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, ഇത് എതിര്‍ത്തതോടെ കുട്ടിയെ മാരകായുധം ഉപയോഗിച്ച് പങ്കജ് കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഒളിപ്പിച്ചതിന് ശേഷം കടന്നുകളയുകയും ചെയ്തു. എന്നാല്‍, കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പങ്കജ് അറസ്റ്റിലാവുന്നത്.

Leave a Reply

Your email address will not be published.